Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vice Chairman

Kottayam

വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടി​ല്ല: പ്ര​തി​പ​ക്ഷ നേ​താ​വ് ബി​ജു പാ​ലൂപ്പ​ട​വ​ന്‍

പാ​ലാ: ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം നി​ല​വി​ല്‍ ഇ​തു​വ​രെ താ​ന്‍ അ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ ന്നും തു​ട​ര്‍​ന്നും ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ ബി​ജു പാ​ലൂപ്പ​ട​വ​ന്‍. പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തി​ന് താ​ന്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്.

വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ ഭ​ര​ണം പി​ടി​ക്കു​ക​യി​ല്ലെ​ന്നും ഭ​ര​ണ സ്തം​ഭ​നം ഉ​ണ്ടാ​ക്കി​ല്ലെ​ന്നും അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ച കൗ​ണ്‍​സി​ല​ര്‍ അ​വ​രു​ടെ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നാ​ര്‍​ഥി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മ്പോ​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി കൂ​ടി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും എ​ല്‍​ഡി​എ​ഫി​ന്‍റെ അ​നു​വാ​ത്തോ​ടെ അ​വ​ര്‍​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്നു​മാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.

അ​ത​നു​സ​രി​ച്ച് അ​വ​ര്‍ നി​ര്‍​ദേ​ശി​ച്ച മാ​യാ രാ​ഹു​ലി​നെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തി​നും ഒ​രു സ​മ​യ​ത്തും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കി​ല്ല. കൗ​ണ്‍​സി​ല​ര്‍ ലി​സി​ക്കു​ട്ടി മാ​ത്യ​വി​ന് ആ​ദ്യ ടേം ​ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​നം ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത ടേം ​ഉ​റ​പ്പാ​ക്കു​മെ​ന്നു​ള്ള വാ​ഗ്ദാ​ന​ത്തി​ല്‍​നി​ന്ന് ഞ​ങ്ങ​ള്‍ പു​റ​കോ​ട്ട് പോ​കി​ല്ലെ​ന്നും ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up